ന്യൂഡൽഹി: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ ചുമത്തിയ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു .തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസറില്‍ നിന്നും ഡിജിപിയായിരിക്കുന്ന സമയത്ത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധി കംമ്യൂട്ടഡ് ലീവാക്കി മാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.
ഇതിനെതിരെ വിജിലന്‍സ് കേസ് എടുത്തിരുന്നു . കേസിലെ തുടര്‍ നടപടി ചോദ്യം ചെയ്ത ടിപി സെന്‍കുമാര്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല നടപടി നേടുകയായിരുന്നു . ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി .
Post Your Comments