ന്യൂഡൽഹി : ഭീകരതയും അതിനുനൽകുന്ന പിന്തുണയും ദക്ഷിണേഷ്യയിൽ സമാധാനത്തിന് തടസമാകുന്നുവെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജനൽ കോ ഓപറേഷൻ (സാർക്ക്) രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
എന്നാൽ ദക്ഷിണേഷ്യയിലെ രാജ്യങ്ങളുടെ സഹകരണത്തിന് ഇന്ത്യയാണു തടസ്സം സൃഷ്ടിക്കുന്നതെന്ന് പാക്ക് വിദേശകാര്യമന്ത്രി മെഖ്ദൂം മഹ്മൂദ് ഷാ ഖുറേഷി കുറ്റപ്പെടുത്തി. സമ്മേളനത്തിന്റെ ഇടയ്ക്കുവച്ചു സുഷമ വേദി വിട്ടതും ഇതിന് ഉദാഹരണമായി ഖുറേഷി ചൂണ്ടിക്കാട്ടി.
അതേസമയം പാക് മന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ വ്യക്തമാക്കി. യുഎൻ പൊതുസഭയുടെ 73–ാമതു സമ്മേളനത്തിന്റെ ഇടവേളയിലാണ് സാർക്ക് വിദേശകാര്യമന്ത്രിമാരുടെ യോഗം ചേർന്നത്. സമ്മേളനത്തിൽ സുഷമ സ്വരാജ് സാർക്ക് കൂട്ടായ്മയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ചും സാർക്കിന്റെ വിവിധ പദ്ധതികളെക്കുറിച്ചും വിശദമായി സംസാരിച്ചിരുന്നു. തുടർന്നാണ് അവർ സമ്മേളനത്തിൽ നിന്നു പോയത്.
Post Your Comments