![taimur aya shocking salary](/wp-content/uploads/2018/09/thaimoor.jpg)
മുംബൈ: ഭൂമിയിൽ ജനിക്കുന്നതിനു മുൻപുതന്നെ വാര്‍ത്തകളില്‍ ഇടംനേടിയ ആളാണ് കരീനയുടെയും സെയ്ഫ് അലി ഖാന്റെയും കുഞ്ഞു മകൻ തൈമൂർ. തൈമൂറിനെക്കുറിച്ചുള്ള വാർത്തകൾ അറിയാനുള്ള ആകാംഷയിലാണ് ആരാധകരും. ഏറ്റവും പുതിയതായി പുറത്തുവരുന്ന വാര്‍ത്ത തൈമൂറിന്റെ ആയയെ കുറിച്ചാണ്. തൈമൂറിനെ നോക്കുന്നതിനുള്ള അവരുടെ പ്രതിഫലം ആരേയും ഞെട്ടിപ്പിക്കുന്നതാണ്. ഏകദേശം 1.5 ലക്ഷം രൂപയാണ് അവരുടെ മാസശമ്ബളം. അധികസമയം കുട്ടിയുടെ കാര്യങ്ങള്‍ നോക്കുകയാണെങ്കില്‍ അത് 1.75 ആയി ഉയരും. മാത്രമല്ല കുട്ടിയെ പുറത്തുകൊണ്ടുപോകാന്‍ പ്രത്യേക കാറുമുണ്ട്. തൈമൂറിന്റെ ആയയുടെ പ്രതിഫലം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സാലറിക്ക് തുല്യമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments