നോയിഡ: പാന്‍മസാല പുറത്തേക്ക് തുപ്പാന്‍ ശ്രമിക്കുന്നതിനിടെ കാർ ഡിവൈഡറില്‍ ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. റിയല്‍എസ്റ്റേറ്റ് ഇടനിലക്കാരനും നോയിഡ സ്വദേശിയുമായ പ്രശാന്ത് കസാനയാണ് മരിച്ചത്. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ്‌വേയിലെ സീറോ പോയിന്റില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം.
അമിത വേഗതയില്‍ വന്ന ജാഗ്വാര്‍ കാറില്‍ നിന്ന് തല പുറത്തേക്കിട്ട് പാന്‍മസാല തുപ്പാന്‍ ശ്രമിക്കവേ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
Post Your Comments