കോട്ടയം: മാതാപിതാക്കള്‍ ട്രെയിനില്‍ ഉപേക്ഷിച്ച പതിനേഴുകാരന് തുണയായി ആര്‍പിഎഫ്. തമിഴ്നാട് തൃച്ചി സ്വദേശിയായ പതിനേഴുകാരനെയാണ് കോട്ടയം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് രക്ഷപെടുത്തിയത്. കുടുംബകലഹത്തെത്തുടര്‍ന്നാണ് ബാലനെ മാതാപിതാക്കൾ ഉപേക്ഷിച്ചതെന്നാണ് സൂചന. എറണാകുളത്ത് എത്തിയപ്പോഴാണ് ഇവർ കടന്നുകളഞ്ഞതെന്നാണ് റിപ്പോർട്ട്.
രാവിലെ ട്രെയിന്‍ കോട്ടയത്തു എത്തിയപ്പോള്‍ ട്രെയിനില്‍ കൗമാരക്കാരന് ബഹളംവയ്ക്കുകയും സഹയാത്രകര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇയാളെ ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമിന് കൈമാറി.
Post Your Comments