ഇസ്ലാമാബാദ് : ആടിനേയും പോത്തിനേയും വിറ്റ് പണം കണ്ടെത്താനുള്ള വഴികള്‍ പല കുടുംബത്തിലും നാം കണ്ടിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കായി എരുമയെ വില്‍ക്കുന്ന നടപടി കേട്ട് അന്തം വിട്ടിരിക്കുകയാണ് ലോകം. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പാക്ക് സര്‍ക്കാര്‍ പണം കണ്ടെത്താന്‍ മുന്‍ പ്രധാനമന്ത്രിയുടെ എരുമകളെ ലേലം ചെയ്തു.പാക് സര്‍ക്കാരിന്റെ സമ്പദ് വ്യവസ്ഥയുടെ 87 ശതമാനവും കടത്തിലായെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പാക് സര്‍ക്കാരിന്റെ പൊതുകടം 13.5 ലക്ഷം കോടി രൂപ വര്‍ധിച്ച് 30 ലക്ഷം കോടി രൂപയിലെത്തി.നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വളര്‍ത്തിയിരുന്ന 8 എരുമകളെയാണ് ലേലം ചെയ്തത്. 23 ലക്ഷം രൂപയ്ക്കായിരുന്നു ലേലം.ഷരീഫിന്റെ അനുയായികള്‍ തന്നെയാണ് എരുമകളെ വാങ്ങിയതെന്നും അവ തിരികെ അദ്ദേഹത്തിനു സമ്മാനിച്ചേക്കുമെന്നും വാര്‍ത്തയുണ്ട്.ചെലവ് ചുരുക്കല്‍ പദ്ധതികളുടെ ഭാഗമായി പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 102 വാഹനങ്ങളാണു ലേല പദ്ധതിയിലുള്ളത്.
കവചിത വാഹനങ്ങളും കാബിനറ്റ് വിഭാഗം ഉപയോഗിച്ചിരുന്ന ഹെലികോപ്ടറുകളും ഇതില്‍ പെടും.വരുന്ന മാസത്തിനുള്ളില്‍ തന്നെ ഇവയുടെ ലേല നടപടികളും പൂര്‍ത്തിയാക്കുമെന്നും സൂചനയുണ്ട്. ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 34 ആഡംബര കാറുകളാണ് ആദ്യം ലേലത്തില്‍ വിറ്റത്. ലേലത്തിനായി വച്ച 102 വാഹനങ്ങളില്‍ ബുള്ളറ്റ് പ്രൂഫ് കാറുകളടക്കം 70 എണ്ണമാണ് വിറ്റുപോയത്..ഇതിനു പുറമേ മന്ത്രിമാര്‍ക്കായി വാങ്ങിയ നാല് ഹെലികോപ്റ്ററുകളും വില്‍ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments