Latest NewsIndia

ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേർന്ന് നവവധുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

പീഡനത്തിനുശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിനായി പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍

ചണ്ഡീഗഡ്: ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേർന്ന് നവവധുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഈ വര്‍ഷം സെപ്തംബര്‍ 12 നാണ് പെണ്‍കുട്ടിയുടെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച്‌ ദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂട്ടിക്കാട്ടി ഭര്‍ത്താവിന്റെ വീട്ടുകാര്‍ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു. പിതാവ് വീട്ടില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയിലാണ് ഉണ്ടായിരുന്നത്. സ്വന്തം വീട്ടില്‍ തിരിച്ചെതിയതിനു ശേഷമാണ് പെണ്‍കുട്ടി കാര്യങ്ങള്‍ പിതാവിനോട് തുറന്നു പറഞ്ഞത്.

വിവാഹ ദിവസം വീട്ടില്‍ മന്ത്രവാദിയെ വിളിച്ചു വരുത്തി. പൂജയ്ക്ക് ശേഷം ഭര്‍ത്താവിന്റെ മൂത്ത സഹോദരനും സഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പൂജയുണ്ടായിരുന്നു ഈ ദിവസങ്ങളിൽ താൻ കൂട്ടബലാത്സംഗത്തിന് ഇരയായതായും പെൺകുട്ടി പിതാവിനോട് പറഞ്ഞു. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്. പീഡനത്തിനുശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിനായി പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ നശിപ്പിച്ചതായും പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button