അൽ ബർഷാ: പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രവാസിക്ക് ആറു മാസം തടവ് ശിക്ഷ. പെൺകുട്ടിയെ ഇയാൾ മോശം രീതിയിൽ സ്പർശിക്കുകയും ഉമ്മവയ്ക്കുകയുമായിരുന്നു. ജൂൺ ഏഴിനായിരുന്നു സംഭവം. തടവ് ശിക്ഷ കഴിഞ്ഞ ശേഷം പ്രതിയെ ഇയാളുടെ രാജ്യത്തേക്ക് തിരിച്ചയയ്ക്കാനും കോടതി ഉത്തരവിട്ടു.
വീട്ടിലെ പെയിന്റിങ് പണിക്ക് വന്നതായിരുന്നു പ്രവാസി. റൂമിലെ പെയിന്റിങ് കാണാനെത്തിയ പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയും. വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കുട്ടിയെ ചില മാറ്റങ്ങൾ കണ്ടതോടെ വീട്ടുകാർ കാര്യം തിരക്കിയതോടെയാണു സംഭവം പുറത്തറിഞ്ഞത്.
Post Your Comments