തൊടുപുഴ: പ്രായ പൂര്‍ത്തിയാകാത്ത് കുട്ടികള്‍ക്ക് വാഹനം നല്‍കിയാല്‍ രക്ഷിതാക്കള്‍ കുടുങ്ങും. ജില്ലയിലെ നിരത്തുകളില്‍ കുട്ടി ഡ്രൈവര്‍മാരുടെ പരക്കം പാച്ചില്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇവര്‍ക്ക് പൂട്ടിടാന്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും തീരുമാനിച്ചിരിക്കുന്നത്. നിയമം ശക്തമാക്കുന്നതിന്റെം ഭാഗമായി ഇനിമുതല്‍ പ്രായ പൂര്‍ത്തിയാകാത്ത മക്കള്‍ക്ക് വാഹനം നല്‍കിയാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കും. കഴിഞ്ഞദിവസം തൊടുപുഴയില്‍ ബൈക്കോടിച്ച് കുട്ടികള്‍ സ്‌കൂളിലെത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു.
ട്രാഫിക് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കുട്ടി ഡ്രൈവര്‍മാര്‍ നിരത്തുകളില്‍ വിലസുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ രണ്ട് പേരെ പിന്നിലിരുത്തിയൊക്കെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം സവാരി നടത്തുന്നത്. ഇതേസമയം അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടത്തില്‍പെടുന്ന കൗമാരക്കാരുടെ എണ്ണവും കുറവല്ല. പ്രായപൂര്‍ത്തിയാകാത്ത നിരവധി പേരെയാണ് വാഹന പരിശോധനയില്‍ പിടി കൂടുന്നത്. എന്നാല്‍ രക്ഷാകര്‍ത്താക്കളെ വിളിച്ചാല്‍ കിട്ടുന്ന മറുപടി അറിയാതെ എടുത്തു കൊണ്ടു പോയതാണ്, ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നൊക്കെയാണ്. അതേ സമയം കുട്ടികളെ നേരത്തേ തന്നെ വാഹനമോടിക്കാന്‍ പഠിപ്പിക്കുന്ന രക്ഷിതാക്കളും ഇതിനു കൂട്ടു നില്‍ക്കുന്നു എന്ന് പോലീസ് വ്യക്തമാക്കി.
പല സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ എത്തുന്നതു തന്നെ ബൈക്കുകളിലാണ്. തൊടുപുഴ മേഖലയിലെ ചില സ്‌കൂളുകളിലെ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടില്‍ ഇത്തരത്തില്‍ സ്‌കൂളില്‍ എത്തുന്നതായി പോലീസിന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടാത്തവിധം വാഹനം സ്‌കൂളിനു പുറത്തെവിടെയെങ്കിലും മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. ഇരുചക്രവാഹനവുമായി വരുന്ന വിദ്യാര്‍ഥികളില്‍ പലരും പരിശോധനയ്ക്കിടെ കൈകാണിച്ചാല്‍ വാഹനം നിര്‍ത്താറില്ലെന്നും അധികൃതര്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വണ്ടി നല്‍കുന്ന ഉടമയെ ശിക്ഷിക്കാന്‍ നിയമമുണ്ട്. പിടിയിലായാല്‍ രക്ഷിതാക്കളെയോ വാഹനം കൊടുത്തുവിട്ടയാളെ വിളിച്ചുവരുത്തി താക്കീത് നല്‍കി പിഴ ഈടാക്കാറുണ്ടെന്നും പൊലീസ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
Post Your Comments