ചെന്നൈ : കൊള്ളപ്പലിശക്കാരൻ മഹാരാജൻ പിടിയിൽ . ചെന്നൈയിൽ നിന്നുമാണ് ഇയാളെ കേരള പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. ഇയാൾക്ക് അഞ്ഞൂറ് കോടിയുടെ ഇടപാടുണ്ടെന്നു പോലീസ് പറയുന്നു. ചെന്നൈയില്‍ നിന്നും നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കേരളത്തിലേക്ക് വരുന്നതിനിടെ കോയമ്ബത്തൂരിന് സമീപം അര്‍ദ്ധരാത്രിയില്‍ പൊലീസ് വാഹനം വഴിയില്‍ തടഞ്ഞുനിര്‍ത്തി മഹാരാജനെ മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്ന് ഉച്ചയോടെ പിടികൂടുകയായിരുന്നു.
അതിസാഹസികമായാണ് മഹാരാജനെ പള്ളുരുത്തി സിഐയും സംഘവും അറസ്റ്റ് ചെയ്തത്. മഹാരാജന് താമസിക്കുന്ന കോളനിയില്‍ എത്തിയ പോലീസിനു വലിയ തോതിലുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഇയാളെ വണ്ടിയില്‍ കയറ്റാന്‍ കഴഞ്ഞില്ല. അക്രമാസക്തമായ സാഹചര്യം ഉണ്ടായതോടെ ആകാശത്തേക്ക് വെടിവെച്ച് ആളുകളെ വിരട്ടിയോടിച്ചു. തുടര്‍ന്നാണ് മഹാരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനുശേഷം കോടതിയില്‍ ഹാജരാക്കി.
കേരളത്തിലെ ചില ആശുപത്രികളും ഹോട്ടലുകളും അടക്കം വന്‍കിട സ്ഥാപനങ്ങള്‍ക്ക് കൊള്ളപലിശക്ക് പണം കടം കൊടുക്കുന്ന ഇടപാടുകാരനാണ് മഹാരാജന്
Post Your Comments