തിരുവനന്തപുരം•ചരിത്രത്തില്‍ ആദ്യമായി സ്‌ത്രീകളെ കേരള ഫയര്‍ ഫോഴ്‌സിൽ നിയമിക്കും. ഇന്നലെ മന്ത്രിസഭാ യോഗത്തിലാണ് ഈ പുതിയ തീരുമാനം. ആദ്യ ഘട്ടത്തില്‍ 100 ഫയര്‍ വുമണ്‍ തസ്തികകളാണ് സൃഷ്ടിക്കുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1956-ല്‍ സംസ്ഥാനം രൂപീകരണ സമയത്താണ് കേരള ഫയര്‍ സര്‍വ്വീസ് നിലവില്‍ വന്നിരുന്നതെങ്കിലും കഴിഞ്ഞ 62 വർഷങ്ങളായി ഇതുവരെയും സ്‌ത്രീകളെ ജോലിക്കായി നിയോഗിച്ചിരുന്നില്ല. 1962-ല്‍ കേരള ഫയര്‍ സര്‍വ്വീസ് നിയമം വരുന്നതുവരെ ഫയര്‍ ഫോഴ്‌സ് സേന കേരള പോലീസ് വകുപ്പിന് കീഴില്‍ ആയിരിന്നു. ഫയർ സർവീസ് നിയമത്തെ തുടർന്ന് 1963 മുതലാണ് ഒരു പ്രത്യേക വകുപ്പായി ഫയര്‍ ഫോഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്.
Post Your Comments