Latest NewsIndian Super League

ഐഎസ്എല്ലിലെ തന്നെ ഏറ്റവും യുവ സ്ക്വാഡാണ് കേരളബ്ലാസ്റ്റേഴ്സിന്റെത്; ഡേവിഡ് ജെയിംസ്

ഇന്ന് എ ടി കെ കൊല്‍ക്കത്തയ്ക്ക് എതിരെ വിജയിച്ചു കൊണ്ട് തുടങ്ങാനാണ് ഇറങ്ങുന്നത്

ഐഎസ്എല്ലിലെ തന്നെ ഏറ്റവും യുവ സ്ക്വാഡാണ് കേരളബ്ലാസ്റ്റേഴ്സിന്റെതെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം ഈ സീസണില്‍ മാത്രമല്ല വരും സീസണുകളിലും കിരീടം നേടൽ മാത്രമാണ് ടീമിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് എ ടി കെ കൊല്‍ക്കത്തയ്ക്ക് എതിരെ വിജയിച്ചു കൊണ്ട് തുടങ്ങാനാണ് ഇറങ്ങുന്നത്. പക്ഷെ വിജയിച്ചില്ലെങ്കിൽ ഇതൊരു നീണ്ട സീസണാണെന്നാണ് എല്ലാവരും മനസിലാക്കേണ്ടതെന്നും ഡേവിഡ് ജെയിംസ് കൂട്ടിച്ചേർത്തു.

യുവനിരയെ ഉൾപ്പെടുത്തിയത് ക്ലബിന്റെ വളര്‍ച്ചയെ ആണ് കാണിക്കുന്നത്. യുവനിരയില്‍ പലരും ക്ലബിലൂടെ വളര്‍ന്നു വന്നവരാണ്. എല്ലാവര്‍ക്കും ഇപ്പോള്‍ അവസരം കിട്ടില്ലെങ്കിലും ജനുവരി കഴിഞ്ഞാല്‍ പല താരങ്ങള്‍ക്കും അവസരം നല്‍കാന്‍ കഴിയുമെന്നും കോച്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button