തിരുവനന്തപുരം: വിവാഹേതര ബന്ധങ്ങളിലും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും ചരിത്ര വിധി നടത്തിയ സുപ്രീം കോടതിയെ അധിക്ഷേപിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍. ഇന്ത്യന്‍ സംസ്കാരത്തിന്റെ അടിസ്ഥാനം കുടുംബ ബന്ധങ്ങളാണ്. വിശ്വാസ കാര്യങ്ങളില്‍ സുപ്രീം കോടതി ഇടപെടരുതെന്നും സമനില തെറ്റിയ ജഡ്ജിമാരാണ് വിധി പ്രസ്താവിച്ചതെന്നും സുധാകരൻ ആരോപിച്ചു.
ഇന്ത്യയുടെ മഹത്വമായി വിദേശരാജ്യങ്ങള്‍ക്കുമുന്നില്‍ പൊക്കിയടിച്ച് നാമെല്ലാം പറയുന്നത് സംശുദ്ധമായ കുടുംബബന്ധമാണ്. ആ കുടുംബ ബന്ധം ഇനിയുണ്ടാകുമോ. ഭാര്യക്കും ഭര്‍ത്താവിനും മറ്റു ബന്ധങ്ങളാണെന്ന് പറയുന്നത് കുടുംബബന്ധങ്ങളെ തകര്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണ്. കോടതികള്‍ അല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments