Latest NewsKerala

ഗാര്‍ഹികേതര വൈദ്യുതി ബില്‍: 2000 രൂപയ്ക്കു മുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം

തിരുവനന്തപുരം: 2000 രൂപയ്ക്ക് മുകളിലുള്ള ഗാര്‍ഹികേതര ഉപയോക്താക്കളുടെ വൈദ്യുതി ബില്‍ പേയ്‌മെന്റ് ഓണ്‍ലൈനിലൂടെ മാത്രം ആക്കുന്നു. നവംമ്പര്‍ ഒന്നു മുതല്‍ ണ് ഇത് നിലവില്‍ വരും. ആ ദിവസം മുതല്‍ ഗാര്‍ഹികേതര ഉപയോക്താക്കള്‍ക്കു വരുന്ന് 2000 രൂപയ്ക്കു മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഓണ്‍ലൈന്‍ വഴി മാത്രമേ അടക്കാനാകൂ. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനം. വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ ഉള്‍പ്പെടെ ഗാര്‍ഹിക ഉപയോക്താക്കളല്ലാത്ത മുഴുവന്‍ പേര്‍ക്കും ഇതു ബാധകമായിരിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു.

ഇന്ത്യയിലെ മിക്കവാറും എല്ലാ വൈദ്യുതി വിതരണക്കമ്പനികളും നഷ്ടത്തിലാണ്. ഇതേ തുടര്‍ന്നുള്ള ചെലവു ചുരുക്കലിന്റെ ഭാഗമാണ് പുതിയ തീരുമാനം. നിര്‍ദ്ദേശം നടപ്പിലാക്കാത്ത ബോര്‍ഡുകള്‍ക്ക് കേന്ദ്രത്തില്‍നിന്നു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും പദ്ധതികളും വെട്ടിക്കുറക്കും. പദ്ധതി നടപ്പിലാക്കുന്നതോടെ ജോലിഭാരം കുറയ്ക്കാനും ജീവനക്കാരെ മാറ്റി നിയമിക്കാനും സാധിക്കുമെന്നാണ് നിഗമനം. ഓണ്‍ലൈന്‍ പേയ്‌മെന്റിനായി 12 മാര്‍ഗങ്ങളുണ്ടെന്നും, ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അനായാസം ബില്‍ അടയ്ക്കാനാകുമെന്നു ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button