KeralaLatest News

വാഹനാപകടത്തില്‍ പൊലിഞ്ഞത്, പ്രളയത്തില്‍ നൂറുകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച മത്സ്യതൊഴിലാളി

വെള്ളിയാഴ്ച ഉച്ചയ്ക്ക് പൂവാര്‍ ഉച്ചക്കട ഭാഗത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ജിനീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു

തിരുവനന്തപുരം: പ്രളയത്തില്‍ സ്വന്തം ജീവന്‍ പണയം വച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിയ മത്സ്യതൊഴിലാളി വാഹനാപകടത്തില്‍ല മരിച്ചു. പേൂന്തുറ സ്വദേശിയായ ജിനീഷ് ജെറോണ്‍ (23) മരിച്ചത്.  വെള്ളിയാഴ്ച ഉച്ചയ്ക്ക് പൂവാര്‍ ഉച്ചക്കട ഭാഗത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ജിനീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന് ഇയാള്‍ ഇന്ന് മരണപ്പെടുകയായിരുന്നു.

സുഹൃത്തിനൊപ്പം തമിഴ്‌നാട് ഭാഗത്തേക്ക് പോവുകുമ്പോഴാണ് ജിനീഷിന് അപകടം സംഭവിച്ചത്. ജിനീഷും സുഹൃത്തും സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ച് വീണ ജിനീഷിന്റെ അരയ്ക്ക് താഴെക്കൂടെ എതിരെ വന്ന ലോറിയുടെ ചക്രം കയറി ഇറങ്ങി. ഉടന്‍ തന്നെ നാട്ടുകാര്‍ ജിനീഷിനെ ആശുപത്രിയില്‍ എത്തിച്ചു.

കോസ്റ്റല്‍ വാറിയേഴ്‌സ് എന്ന സംഘടനയുടെ അംഗമാണ് ജിനേഷ്. പ്രളയ സമയത്ത് ചെങ്ങനൂര്‍ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button