Latest NewsTechnology

5 കോടി ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നു; നിങ്ങളുടെ അക്കൗണ്ട് സെയ്ഫാണോയെന്ന് പരിശോധിക്കുന്നത് ഇങ്ങനെ

​ന്യൂയോ​ര്‍​ക്ക്: അഞ്ച് കോടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങള്‍ സുരക്ഷാപ്പിഴവ് മൂലം ചോര്‍ന്നതായി അധികൃതര്‍. ഹാക്കര്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്ന് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ ബര്‍​ഗ് പറഞ്ഞു. ഫെയ്സ്ബുക്കിലെക്ക് ലോ​ഗിന്‍ ചെയ്യാന്‍ ഹാക്കറെ അനുവ​ദിക്കുന്ന രീതിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നാണ് സിഇഒ അറിയിച്ചത്. അതേസമയം വീഴ്ച പരിഹരിച്ചുവെന്ന് സക്കര്‍ബര്‍ഗ് അവകാശപ്പെടുന്നു.

‘വ്യൂ ​ആ​സ്'(View As) എ​ന്ന ‌ഫീ​ച്ച​ര്‍ ചൂ​ഷ​ണം ചെ​യ്താ​ണ് ര​ഹ​സ്യ​ങ്ങ​ള്‍ ചോ​ര്‍​ത്തപ്പെട്ടത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗപ്പെട്ടുവോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതേയുള്ളുവെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം ബാധിക്കപ്പെട്ടവരുടെ അക്കൗണ്ടുകള്‍ സംരക്ഷിക്കാനുള്ള കരുതല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ലോ​ഗിന്‍ ചെയ്യുന്പോള്‍ ഇക്കാര്യം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കുമെന്ന് ഇവര്‍ പറയുന്നു.

FACEBOOK GOING TO START OFFICE IN CHINA

സ്പെ​ഷ്യ​ല്‍ ഡി​ജി​റ്റ​ല്‍ കീ ​വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാണ് ഹാ​ക്ക​ര്‍​മാ​ര്‍ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ ക​യ​റിയത്. നു​ഴ​ഞ്ഞു​ക​യ​റി​യ ഹാ​ക്ക​ര്‍​മാ​രെ കു​റി​ച്ച്‌ അ​റി​വാ​യി​ട്ടി​ല്ല. ഫേ​സ്ബു​ക്ക് കോ​ഡി​ലു​ണ്ടാ​യ ഈ സു​ര​ക്ഷാ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചുവെന്ന് സ​ക്ക​ര്‍​ബ​ര്‍​ഗ് അ​റി​യി​ച്ചു. എന്നാല്‍ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫേ​സ്ബു​ക്കിന്‍റെ ഭാഗത്തു നിന്നുണ്ടായ ഇത്തരം സുരക്ഷാ വീഴ്ചയ്ക്കെതിരെ ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button