KeralaLatest News

ശബരിമല സ്ത്രീപ്രവേശനം; ആത്മഹത്യ ചെയ്‌ത് പ്രതിഷേധിക്കുമെന്ന ഭീഷണിയുമായി എറണാകുളം സ്വദേശി

കൊച്ചി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് താൻ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി എറണാകുളം സ്വദേശി. ഹിന്ദു സമാജ സേവകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ശ്രീരാജ് കൈമൾ എന്ന വ്യക്തിയാണ് താൻ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഒക്‌ടോബർ ഒന്ന് തിങ്കളാഴ്‌ച എറണാകുളം ഹൈക്കോടതി ജംഗ്ഷന് മുന്നിൽ വച്ച് ആത്മഹത്യ ചെയ്യുമെന്നാണ് ഇയാളുടെ ഭീഷണി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഞാൻ ജീവത്യാഗം ചെയ്യുന്നു
എന്റെ അയ്യപ്പസ്വാമിയ്ക്ക് വേണ്ടി,
ഹിന്ദു സമൂഹത്തിന് വേണ്ടി ‘ – ശ്രീരാജ് കൈമൾ

വന്നു കയറിയ അതിഥികൾക്കെല്ലാം കൈ നിറയെ വാരിക്കോരി കൊടുത്ത പൂർവികരുടെ പിൻഗാമിയാണ് ഞാൻ. ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലെ വിരുന്നുകാർ വീട്ടുകാർ ആയി. അവർ ആദ്യം കൈവച്ചത് ഇവിടുത്തെ ക്ഷേത്രങ്ങളിൽ ആയിരുന്നു. സ്വത്ത് വഹകളും സമ്പത്തും കൊള്ളയടിച്ചു. എന്നിട്ടും വെറി തീരാതെ ചിലത് തകർക്കുകയും ചെയ്യും. ഇപ്പോൾ അതിന്റെ രീതി മാറി. അധികാരവും ഭൂരിപക്ഷവും ഹിന്ദുവിനായിട്ടും തന്റെ ക്ഷേത്രങ്ങളുടെ ഭരണവും സ്വത്തും സമ്പത്തും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം കണ്മുന്നിൽ കൂടി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ശബരിമല അതിൽ അവസാനത്തെതായേ പറ്റൂ,

പറയാൻ കാരണം ഉണ്ട് എന്റെ 19 ആം വയസിൽ ആണ് ഞാൻ മുഴുവൻ സമയ ഹിന്ദുത്വ പ്രവർത്തനം തുടങ്ങിയത്. അന്ന് മുതൽ ഇന്ന് വരെ എന്റെ പ്രവർത്തനങ്ങളിൽ ഞാൻ രാഷ്ട്രീയ പരമായോ ജാതി പരമായോ യാതൊരു വേർതിരിവും എന്റെ സമൂഹത്തോട് കാണിച്ചിട്ടില്ല. ആ സ്വാതന്ത്ര്യത്തിൽ ഞാൻ ഇന്ന് എന്റെ സമാജത്തെ കുറച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. വോട്ടു ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ മാത്രം നടക്കുന്ന രാഷ്ട്രീയ കോമരങ്ങളില്‍ നിന്നും നിങ്ങള്‍ നീതി പ്രതീക്ഷിക്കരുത്. അരമനകളുടെയും മസ്ജിദുകളുടെയും മാത്രം സംരക്ഷകരായി അവര്‍ എന്നേ മാറി. സഭയെ ആക്രമിക്കുന്നു എന്നു വിലപിച്ചവരെയും ഇവിടെ കാണുന്നില്ല.

എല്ലാ മതങ്ങളും ഒന്നാണ് നിങ്ങൾ പറഞ്ഞു പഠിപ്പിച്ച അന്യ മതസ്ഥരും ഈ വിഷയത്തിൽ നിങ്ങളോടൊപ്പം ഇല്ല.. രണ്ടു മാസം മാത്രം പ്രായമുള്ള AHP – രാഷ്ട്രീയ ബജ്‌രംഗ്‌ദൾ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. പക്ഷേ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളിൽ ഓരോരുത്തരിലും കനത്ത നിരാശയും ആത്മ വിശ്വാസമില്ലായ്മയും ബാധിച്ചിരിക്കുന്നു എന്നെനിക്ക് നിങ്ങളുടെ നിലപാടുകളിൽ നിന്ന് വ്യക്തമാണ്.

‘എന്റെ വീട്ടിലെ പെണ്ണുങ്ങൾ മല ചവിട്ടില്ല ‘, ‘കോടതിയെ മാനിക്കുന്നു പക്ഷേ വിധി അംഗീകരിക്കുന്നില്ല ‘എന്നൊന്നുമല്ല നിങ്ങൾ പറയേണ്ടത് ‘എന്നെ സംരക്ഷിക്കുന്ന അയ്യപ്പ സ്വാമിയുടെ ആചാര അനുഷ്ടാനങ്ങൾ മരണം വരെ പരിപാലിക്കുവാൻ ഞാൻ മുന്നിട്ടിറങ്ങും എന്നാണ്.. ‘ പിന്തുണയിൽ നിന്നും നിങ്ങൾ ഓരോരുത്തരെയും പങ്കാളിത്തത്തിലേയ്ക്ക് എത്തിക്കാൻ ഞാൻ നോക്കിയിട്ട് ഇനി ഒരു വഴിയേ കാണുന്നുള്ളൂ ‘ആത്മാഹൂതി ചെയ്യുക ‘ ഇത് ഭീരുത്വമല്ല.. ഒരു ഹിന്ദു സമാജ സേവകൻ എന്ന നിലയിൽ എന്റെ ധർമം ആണ്.

എന്റെ സമാജം അതിന്റെ സ്വാഭിമാനം തിരിച്ചു പിടിക്കണം, മഹാ സനാതന ധര്മത്തിന്റെ വൈവിധ്യങ്ങളെ കൊഞ്ഞനം കുത്തി പ്രാകൃതം എന്ന് വിധിയെഴുതുന്ന ഭരണ കൂടവും നീതി പീഠവും കണ്ണ് തുറക്കണം… എന്റെ ജീവത്യാഗം അതിന് കാരണമാകട്ടെ.. ഒന്നല്ലെങ്കിൽ ആയിരം ‘ശ്രീരാജ്’മാർ ധർമ സംരക്ഷണത്തിനായി നാളെ മുതൽ നിരത്തിലിറങ്ങും എന്ന പ്രതീക്ഷയിൽ 01.10.2018 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ഹൈകോടതി ജംക്‌ഷനു മുൻപിൽ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്.. പുനർജന്മത്തിൽ വിശ്വസിക്കുന്ന ഹിന്ദു മരണത്തെ ഭയക്കേണ്ട കാര്യമില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button