കോഴിക്കോട്: ബ്രൂവറി ആരോപണത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെു. അഴിമതി ആരോപണം സംബന്ധിച്ച് എക്‌സൈസ് പത്തു ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. നായനാര്‍ സര്‍ക്കാര്‍ ഇനി ഡിസ്റ്റലറികളും ബ്രൂവറികളും തുടങ്ങേണ്ട എന്ന് തീരുമാനമെടുത്തിരുന്നു. എന്നാല്‍ നായനാരും അച്യുതാനന്ദനും ചെയ്യാത്ത അഴിമതിക്ക് പിണറായി വിജയന്‍ കൂട്ടു നിന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രേഖാമൂലം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ വെച്ചുകൊണ്ടാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആ ഉത്തരവുകള്‍ ശരിയല്ലെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് സാധ്യമല്ല. കൊച്ചിയില്‍ അനുവദിച്ച ബ്രൂവറി സംബന്ധിച്ച ഒരു കാര്യവും സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ഇല്ല. ഈ സര്‍ക്കാര്‍ വന്നതിനുശേഷം വന്ന മൂന്നു മദ്യനയത്തില്‍ ഒരിടത്തും ഡിസ്റ്റിലറി അനുവദിക്കുന്നത് സംബന്ധിച്ച് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
19 വര്‍ഷത്തിനു ശേഷം ആരോരുമറിയാതെ ഈ സര്‍ക്കാര്‍ നാലു പേര്‍ക്ക് ഡിസ്റ്റലറികളും ബ്രൂവറികളും അനുവദിച്ചതിലാണ് വന്‍ അഴിമതിയുണ്ടായിട്ടുള്ളത്. പാലക്കാട് അപ്പോളോ ബ്രൂവറി, കൊച്ചി കിന്‍ഫ്രപാര്‍ക്കില്‍ പവര്‍ ഇന്‍ഫ്രാടെക് ബ്രൂവറി, കണ്ണൂരില്‍ ശ്രീധരന്‍ ബ്രൂവറീസ് എന്നിവയ്ക്കാണ് ബിയര്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. മാത്രമല്ല അനുവാദം നല്‍കിയ ഒരു കമ്പനി ചെന്നൈ ആസ്ഥാനമായുള്ള മദ്യ കമ്പനികളുടെ ബിനാമികളാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.അതേ സമയം നേരത്തെ തന്നെ അപേക്ഷകളിലാണ് തീരുമാനമെടുത്തതെന്നാണ് എക്‌സൈസ് വകുപ്പ് നല്‍കുന്ന വിശദീകരണം.
Post Your Comments