ഗുരുവായൂര്‍: ഗുരുവായൂരില്‍ നിര്‍മ്മിക്കുന്ന് 4 നില പാര്‍ക്കിങ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വഹിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23.50 കോടി രൂപ ചെലവിലാണ് പാര്‍ക്കിങ് സമുച്ചയം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്, ദേവസ്വം കമ്മിഷണര്‍ പി.വേണുഗോപാല്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.ശിശിര്‍, കെ.വി.അബ്ദുല്‍ഖാദര്‍ എംഎല്‍എ, നഗരസഭാധ്യക്ഷ പി.കെ.ശാന്തകുമാരി, നഗരസഭ കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, എന്നിവര്‍ പങ്കെടുത്തു.
വേണുഗോപാല്‍ പാര്‍ക്കിങ് ഗ്രൗണ്ടി ഒരേക്കര്‍ സ്ഥലത്താണ് ഇത് നിര്‍മ്മിക്കുന്നത്. പണി പൂര്‍ത്തിയാവുന്നതോടെ 350 കാറുകള്‍ക്കും 10 ബസുകള്‍ക്കും ഇരുനൂറിലേറെ ബൈക്കുകള്‍ക്കും എന്നിവ ഇവിടെ പാര്‍ക്ക് ചെയ്യാനാകും.കൂടാതെ ശുചിമുറികളും ലിഫ്റ്റ് സൗകര്യവുമുണ്ടാകും. കോഴിക്കോട് ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിര്‍മാണക്കരാര്‍. 10 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഇതേസമയം പരിപാടിയുടെ ഉദ്ഘാടന ക്ഷണക്കത്തില്‍ കേന്ദ്രസര്‍ക്കാരിനെക്കുറിച്ചോ പ്രസാദ് പദ്ധതിയെക്കുറിച്ചോ സൂചിപ്പിച്ചില്ലെന്ന് ഉദ്ഘാടന വേദിയില്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ നോട്ടിസില്‍ പ്രസാദ് പദ്ധതി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പിന്നീട് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.ശിശിര്‍ വ്യക്തമാക്കി.
ആദ്യം അച്ചടിച്ച ക്ഷണക്കത്തില്‍ ദേവസ്വത്തിന്റെ പദ്ധതി എന്നായിരുന്നു വിവരണം. അതിനാല്‍ കൗണ്‍സിലറുടെ കയ്യിലുള്ള ക്ഷണക്കത്തില്‍ പദ്ധതിയുടെ പേര് ഉണ്ടായിരുന്നില്ല. സംഭവം വിവാദമായതോടെ കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് പദ്ധതി എന്ന് ചേര്‍ത്ത് രണ്ടാമതും ക്ഷണക്കത്ത് അച്ചടിച്ചു.
Post Your Comments