Latest NewsIndia

നല്ല പരിപ്പ് കറി ഉണ്ടാക്കിയാല്‍ അമ്മായിഅമ്മയെ സന്തോഷിപ്പിക്കാം; പെണ്‍കുട്ടികള്‍ക്ക് ഗവര്‍ണറുടെ ഉപദേശം

ഉപദേശം ഇവിടം കൊണ്ട് നിര്‍ത്താന്‍ മുന്‍മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ കൂട്ടാക്കിയില്ല

ഭോപ്പാല്‍: വിവാദ പരാമര്‍ശങ്ങളുമായി മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ വീണ്ടും രംഗത്ത്. ഇത്തവണ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉപദേശമാണ് വാര്‍ത്തകളില്‍ നിറയുന്നത്. നിങ്ങളെല്ലാവരും പഠിക്കുന്നതില്‍ മിടുക്കരാണ്, എന്നാല്‍ അടുക്കളകള്‍ വിട്ടുപോകരുത്. ആര്‍ക്കാണോ, നല്ല പരിപ്പ് കറി ഉണ്ടാക്കാന്‍ സാധിക്കുന്നത് അവര്‍ക്ക് അമ്മായിഅമ്മയെ സന്തോഷിപ്പിക്കാനും അവരുടെ സ്‌നേഹം നേടിയെടുക്കാനും സാധിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഉപദേശം ഇവിടം കൊണ്ട് നിര്‍ത്താന്‍ മുന്‍മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ കൂട്ടാക്കിയില്ല.

പെണ്‍കുട്ടികളോട് മുടി മുറിക്കരുതെന്നും നീളമുള്ള മുടി അഭിമാനത്തിന്റെ അടയാളമാണെന്നും അവര്‍ പറഞ്ഞു. ഭോപ്പാലിന് അടുത്തുള്ള രാജ്ഘര്‍ ജില്ലയിലെ കസ്തൂര്‍ബാ ഗേള്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുമായി സംസാരിക്കുകയായിരുന്നു ആനന്ദിബെന്‍. ഹോസ്റ്റലില്‍ മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും പേര് പോലും അറിയാത്ത കുട്ടികളുണ്ടെന്നും അവര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസെടുക്കണമെന്നും ഗവര്‍ണര്‍ ഹോസ്റ്റല്‍ വാര്‍ഡനോട് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അവിവാഹിതനാണെന്ന ആനന്ദിബെന്നിന്റെ പ്രസ്താവന വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button