തിരുവനന്തപുരം : സ്കൂളുകളിലെ എൻട്രൻസ് കോച്ചിങ് തടയാൻ സിബിഎസ്ഇ നീക്കം. ഒരുവിഭാഗം സ്കൂളുകൾ പ്രവേശന പരീക്ഷയ്ക്ക് മുമ്പ് പരിശീലനം നൽകുന്നതുകൊണ്ട് മറ്റ് സ്കൂളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പേരിൽ കോച്ചിങ് റദ്ദാക്കാനാണ് ആലോചന. ഈ വിഷയം ഇ മെയിൽ അയയ്ക്കാൻ സിബിഎസ്ഇ റീജനൽ ഓഫിസർ തരുൺകുമാർ സ്കൂളുകൾക്കു നിർദേശം നൽകി.
സിബിഎസ്ഇക്കു പരാതി നൽകേണ്ട ഫോർമാറ്റ് 95 എന്ന മാതൃക സ്കൂൾ അധികൃതർക്കു ടെലഗ്രാം എന്ന ആപ്പിലൂടെ നൽകി. എംബിബിഎസ്, എൻജിനീയറിങ് പരീക്ഷകൾക്കുള്ള കോച്ചിങ്ങാണ് സിബിഎസ്ഇ സ്കൂളുകളിൽ സാധാരണ സിലബസിനു പുറമെ നൽകുന്നത്. സംസ്ഥാനത്തെ 1400 സിബിഎസ്ഇ സ്കൂളുകളിൽ 300ൽ ഏറെ സ്കൂളുകളിൽ കോച്ചിങ് നൽകുന്നുണ്ട്.
കോച്ചിങ് നൽകുന്ന സ്കൂളുകളിൽ മിടുക്കരായ വിദ്യാർഥികൾ പ്രവേശനം തേടുന്നതു മൂലം മറ്റു സ്കൂളുകൾക്കു കുട്ടികളെ കിട്ടുന്നില്ലെന്ന ആക്ഷേപമുണ്ട്.
Post Your Comments