അഗര്‍ത്തല: രണ്ട് കുട്ടികളുടെ അമ്മയായ സ്തരീയെ വിവാഹേതര ബന്ധം ആരോേപിച്ച് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. വിവാഹേതരബന്ധത്തില്‍ സുപ്രീകോടതിയുടെ സുപ്രധാനവിധി പുറത്തുവന്ന അതേ ദിവസം സംഭവം നടന്നത്. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് 40-കാരിയെ ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
40കാരിയു പ്രദേശവായിയായ രജ്ഞിത്ത് ദാസും തമ്മില്‍ രഹസ്യബന്ധം ആരോപിച്ചായിരുന്നു മര്‍ദ്ദനം. സ്ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിയിടുകയും ചെരിപ്പു മാല അണിയിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവസമയത്ത് ഇവര്‍ വയലില്‍ ജോലി ചെയ്യുകയായിരുന്നു ഇവിടെയെത്തിയ നാട്ടുകാര്‍ ഇവരെ ആക്രമിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോയി മരത്തില്‍ കെട്ടിയിടുകയുമായിരുന്നു. മര്‍ദ്ദിച്ചവരുടെ കൂട്ടത്തില്‍ സ്തരീകളും ഉണ്ടായിരുന്നു. മരത്തില്‍ കെട്ടിയിട്ട് ഇവരെ വീണ്ടും ആള്‍ക്കൂട്ടം ആക്രമിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും, ആക്രമണം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഗോമതി എസ്.പി നബദീപ് ജമാട്ടിയ പറഞ്ഞു. അതേസമയം, സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന് പറയുന്ന രഞ്ജിത്ദാസിനെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് രജ്ഞിത്തിനേയും 40-കാരിയെയും അദ്ദേഹത്തിന്റെ ഭാര്യ വീടിനുള്ളില്‍ വച്ച് കണ്ടത്. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേചൊല്ലി രഞ്ജിത്ദാസും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും ഇരുവരും തമ്മില്‍ കലഹമുണ്ടായി. ഇതിനിടെ രഞ്ജിത്ദാസ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞാണ് നാട്ടുകാര്‍ സ്ത്രീയെ നാട്ടുകാര്‍ ആക്രമിച്ചത്.
Post Your Comments