ലഖ്നൗ: രാഹുലിന്റെ അപക്വമായ പെരുമാറ്റം കോണ്‍ഗ്രസ് അധ്യക്ഷന്‍ ചേര്‍ന്നതല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ പൊതുജന രോഷം ഉയരാന്‍ ഇടയാക്കിയേക്കുമെന്ന കാര്യം പ്രതിപക്ഷം ഓര്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ. പ്രധാനമന്ത്രിയെ തുടര്‍ച്ചയായി കള്ളനെന്ന് വിളിക്കുന്നതിന് പ്രതികരണമായാണ് മന്ത്രി എത്തിയത്.
രാഹുല്‍ഗാന്ധി ഭ്രാന്തനാണെന്നും കോണ്‍ഗ്രസിനെ നയിക്കാന്‍ അദ്ദേഹം അയോഗ്യനാണെന്നും ഈക്കൂട്ടത്തില്‍ മൗര്യ രാഹുലിനെതിരെ തുറന്നടിച്ചു. മനസിനെ വേദനിപ്പിച്ചിട്ടും പ്രതികരിക്കുക കൂടി ചെയ്യാതെ ക്ഷമിക്കുന്ന മോദിയുടെ മാന്യത കണ്ടുപഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 2017 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബി.എസ്.പിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ നേതാവാണ് സ്വാമി പ്രസാദ് മൗര്യ.
ഇത്തരം മോശപ്പെട്ട ഭാഷ കോണ്‍ഗ്രസ് അധ്യക്ഷനില്‍ നിന്ന് വരുന്നത് നാണക്കേടുളവാക്കുന്ന കാര്യമാണെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു. റഫാലിനെ ചൊല്ലിയുള്ള കോണ്‍ഗ്രസ് ദുഷ്പ്രചരണങ്ങള്‍ക്ക് ബി.ജെ.പിയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് മൗര്യ അറിയിച്ചു.
Post Your Comments