ദിസ്പൂര്‍: ജീവന് പണയം വെച്ചാണ് ആസ്സാമിലെ ബിശ്വനാഥ് ജില്ലയിലെ കുട്ടികള്‍ സ്കൂളിലേയ്ക്ക് പോകുന്നത്. സ്കൂള്‍ ബാഗിനൊപ്പം ഒരു അലുമിനിയം പാത്രം കൂടി കരുതി വേണം ഇവര്‍ക്ക് അവിടെയെത്താന്‍. പുഴ കടന്നാണ് കുട്ടികള്‍ സ്കൂളിലേയ്ക്ക് പോകുന്നത്. അലുമിനിയം പാത്രത്തിലാണ് കുട്ടികള്‍ പുഴ കടക്കുന്നത്. സൂത്തിയ ഗ്രാമത്തിലെ കുട്ടികളാണ് സ്കൂളിലെത്താന്‍ വേണ്ടി ഈ ദുരിതം അനുഭവിക്കുന്ന്ത്.
അലുമിനിയം പാത്രത്തിലിരുന്ന് കൈകൊണ്ടു തുഴഞ്ഞാണ് കൊച്ചു കുട്ടികള്‍ വരെ പുഴ കടക്കുന്നത്. തിരിച്ചു വരുന്നതും ഇങ്ങനെ തന്നെ. കുട്ടികള്‍ ഇങ്ങനെ പുഴ കടക്കുന്നത് തന്നെ ഭയപ്പെടുത്തുന്നുണ്ടെന്ന് അധ്യാപകന് ജെ ദാസ് പറഞ്ഞു. വിഡീയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നാണക്കേട് തോനുന്നുവെന്ന് ബിജെപി ജനപ്രതിനിധി പ്രമോദ് ബൊര്‍തകുര്‍ പറഞ്ഞു. നേരത്തേ തോണിയ്ക്ക് സമാനമായി വാഴത്തണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതിലാണ് ഇവര്‍ പുഴ കടന്നിരുന്നത്.
#WATCH Students of a primary govt school in Assam’s Biswanath district cross the river using aluminium pots to reach their school. pic.twitter.com/qeH5npjaBJ
— ANI (@ANI) September 27, 2018
Post Your Comments