CricketLatest News

ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ശിഖർ ധവാൻ

ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ട് 18 വര്‍ഷമേ ആയിട്ടുളളൂ

ദുബായ്: ഏഷ്യ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ഓപ്പണര്‍ ശിഖര്‍ ധവാന്റെ മുന്നറിയിപ്പ്. ബംഗ്ലാദേശിനെ നിസാരമായി കാണാനാകില്ലെന്നും, പാകിസ്ഥാനെ പോലൊരു മികച്ച ടീമിനെയാണ് അവര്‍ പരാജയപ്പെടുത്തിയതെന്നും വാര്‍ത്താസമ്മേളനത്തില്‍ ധവാന്‍ പറഞ്ഞു. ടീമുകളുടെ പേരും മൈതാനത്ത് കളിക്കാര്‍ കളിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും, മൈതാനത്ത് ഏതു ടീമാണോ മികച്ച രീതിയില്‍ കളിക്കുന്നത്, അവരായിരിക്കും മികച്ച ടീമെന്ന പേരെടുക്കുകയെന്നും ധവാൻ വ്യക്തമാക്കി.

ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ട് 18 വര്‍ഷമേ ആയിട്ടുളളൂ. എന്നാൽ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നുണ്ട്. അവരുടെ കൂടെ അനുഭവ പരിചയമുളള ഒട്ടേറെ കളിക്കാരുണ്ടെന്നും, അവര്‍ക്ക് കളിയുടെ സ്ട്രാറ്റജിയെക്കുറിച്ച്‌ നന്നായിട്ട് അറിയാമെന്നും ധവാൻ പറയുകയുണ്ടായി. സമ്മര്‍ദ്ദം ഉണ്ടെങ്കില്‍പ്പോലും എങ്ങനെ അതിനെ മറികടന്ന് കളിക്കണമെന്ന് താരങ്ങള്‍ക്ക് അറിയാമെന്നും, അതിനാല്‍ തന്നെ വലിയ ടീമിനോടാണ് കളിക്കുന്നതെന്ന ഭയം അവര്‍ക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button