കോവളം: സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനും, എക്സ് സർവ്വീസുകാരനുമായ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. വെങ്ങാനൂര്‍ പനങ്ങോട് ഷാര്‍ഗി ഭവനില്‍ വി ജയകുമാറാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെ യാണ് സംഭവം. ഹോട്ടലിലെത്തി ഡ്യൂട്ടി നോക്കുന്നതിനി ടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. രാധാ ദേവിയാണ് ഭാര്യ. ഷാര്‍ഗി, വിഘ്നേഷ് എന്നിവര്‍ മക്കളും, രാഹുല്‍ മരുമകനുമാണ്.
Post Your Comments