Latest NewsIndia

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനൊപ്പം പുരുഷ ജഡ്ജിമാര്‍ മാത്രം, വിയോജിച്ച്‌ ഇന്ദു മല്‍ഹോത്ര

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച്‌ കൊണ്ടുള്ള സുപ്രീം കോടതി വിധി പുറപ്പെടുവിച്ച അഞ്ചാംഗ സമിതിയിൽ നാല് പുരുഷ ജഡ്ജിമാർ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോൾ ഏക വനിതാ ജഡ്ജി അതിനോട് വിയോജിപ്പാണ് പുറപ്പെടുവിച്ചത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടെയുള്ള നാല് പേര്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാം എന്ന നിലപാടെടുത്തപ്പോള്‍ ഏക വനിതാ ജഡ്ജിയായി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിച്ചു. അയ്യപ്പ വിശ്വാസികള്‍ ഒരു പ്രത്യേക വിഭാഗം ആണ് . അയ്യപ്പനും, ശബരിമല ക്ഷേത്രത്തിനും ഭരണഘടനയുടെ 25 അനുച്ഛേദത്തിന്റെ പരിരക്ഷ ഉണ്ടെന്നും മതപരം ആയ വിശ്വാസങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പ്രസ്‌താവിച്ചു.

മതപരം ആയ ആചാരങ്ങള്‍ ഭരണഘടനയുടെ 14 അനുച്ഛേദ പ്രകാരം ഉള്ള പരിശോധനയ്ക്ക് വിധേയം ആക്കുന്നതിനെ അവര്‍ എതിര്‍ത്തു.അതെ സമയം ഈ വിധിയെ മറികടക്കാൻ അയ്യപ്പ ഭക്തർക്ക് വിശാല ബഞ്ചിൽ വാദം തുടരാമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button