ലിമിറ്റഡ് എഡിഷനെന്ന പേരിൽ ഉയർന്ന വിലയ്ക് പെഗാസസ് വിറ്റ റോയൽ എൻഫീൽഡ് ഞങ്ങളെ വഞ്ചിക്കുകയിരുന്നു എന്ന പ്രതിഷേധവുമായി എത്തിയ ഉടമകൾക്ക് സന്തോഷിക്കാം. രാജ്യത്തെ ഏതാനും ഡീലര്‍ഷിപ്പുകള്‍ വിറ്റ പെഗാസസുകള്‍ തിരിച്ചെടുക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോർട്ട്.
പെഗാസസിനു ശേഷം ലിമിറ്റഡ് എഡിഷൻ അല്ലാത്ത ക്ലാസിക് 350 സിഗ്നല്‍സ് പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങൾക്ക് തിരി തെളിഞ്ഞത്. കാഴ്ച്ചയില്‍ പെഗാസസുമായി സാമ്യമുള്ള ഇവന് എബിഎസ് സുരക്ഷ നല്‍കി 1.61 ലക്ഷം രൂപയ്ക്കും, ഇത് നൽകാതെ പെഗാസസ് 2.49 ലക്ഷം രൂപയ്ക്ക് വിറ്റതോടെയാണ്
ഉടമകൾ രോഷാകുലരായത്. ഉടമകളില്‍ പലരും പെഗാസസിനെ മാലിന്യക്കൂനയില്‍ വലിച്ചെറിയാന്‍വരെ തുടങ്ങിയതോടെയാണ് കമ്പനി ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയത്.
ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം നഗരങ്ങളിലെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളാണ് ബൈക്കുകൾ തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്. ചില ഡീലര്‍ഷിപ്പുകളില്‍ പെഗാസസ് തിരിച്ചെടുത്ത് പണം നല്‍കുന്നെങ്കിൽ ചിലര്‍ പുതിയ ക്ലാസിക് 500 ഡെസേര്‍ട്ട് സ്‌റ്റോം എബിഎസ് അല്ലെങ്കില്‍ സ്‌റ്റെല്‍ത്ത് ബ്ലാക് എബിഎസ് പതിപ്പായിരിക്കും നൽകുക. കൂടാതെ സൗജന്യ ഒരുവര്‍ഷ വാറന്റി അല്ലെങ്കില്‍ രണ്ടു സൗജന്യ സര്‍വീസ് തുടങ്ങിയ ഓഫറുകളും പെഗാസസ് ഉടമകള്‍ക്ക് അതത് ഡീലര്‍ഷിപ്പുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പാരലല്‍ ട്വിന്‍ 650 സിസി ബൈക്കുകള്‍ വരുന്നതിന് മുമ്പു പ്രതീക്ഷിതമായി വന്നുചേര്‍ന്ന പേരുദോഷം മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് റോയൽ എൻഫീൽഡ്. പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പെഗാസസ് ഉടമകളുടെ പരാതി ഏറെക്കുറെ പരിഹരിക്കുമെന്നും കമ്പനി കരുതുന്നു
രണ്ടാംലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സേനയുമായുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ഊഷ്മള ബന്ധമാണ് പെഗാസസ് ഓര്മിപ്പിക്കുന്നതെങ്കിൽ ഇന്ത്യന്‍ സൈന്യവുമായുള്ള ബന്ധത്തിനാണു ക്ലാസിക് 350 സിഗ്നല്‍സ് പ്രതീകമാകുന്നത്.
Post Your Comments