ലണ്ടൻ: പുത്തൻ കണ്ടെത്തലുമായി ശാസ്ത്രലോകം, ലണ്ടന്‍: അമ്മയില്‍ നിന്ന് മാത്രമല്ല അച്ഛനില്‍ നിന്നും നവജാത ശിശുവിന് എച്ച്ഐവി പകരാമെന്ന് കണ്ടെത്തല്‍. അച്ഛന്റെ ത്വക്കിലെ സ്രവം കുട്ടിയുടെ ദേഹത്ത് പറ്റിയാല്‍ രോഗാണു പകരാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. നാല് വയസ്സ് പ്രായമുള്ള കുട്ടിയ്ക്ക് എച്ച് ഐ വി ബാധ ഉണ്ടായത് സംബന്ധിച്ച അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഏറെ കേട്ടുകേൾവിയുള്ളത് അമ്മയിൽനിന്ന് കുട്ടിക്ക് അസുഖം പകർന്നതായാണ്. 2009-ലാണ് കുട്ടി ജനിച്ചത്. 2013-ലാണ് കുട്ടിയ്ക്ക് രോഗബാധ കണ്ടെത്തുന്നത്. അമ്മയില്‍ നിന്ന് കുട്ടികളിലേയ്ക്ക് പകരുന്ന എച്ച്ഐവി അണുബാധയെക്കുറിച്ച് ഇക്കാലയളവില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ചുരുക്കം ചില റിപ്പോര്‍ട്ടുകള്‍ അച്ഛന്-കുട്ടി അണുപ്രസരണം നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments