ഇടുക്കി : മനോഹരമായ നീലക്കുറിഞ്ഞി പൂക്കൾ കണ്ട് ആസ്വദിക്കാം എന്നാൽ പറിച്ചെടുക്കാൻ നോക്കുന്നവർ അകത്താകും. കൊളുക്കുമലയിൽ എത്തുന്ന ചില സഞ്ചാരികൾ നീലക്കുറിഞ്ഞികൾ പറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതുമായ പരാതികൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ ഇവർക്കെതിരെ കർശന നടപടിയെടുക്കാനാണു വനം വകുപ്പിന്റെ തീരുമാനം.
കുറിഞ്ഞികൾ വ്യാപകമായി പൂവിട്ട കൊളുക്കുമലയിൽ സന്ദർശകർ കുറിഞ്ഞിച്ചെടികൾ പിഴുതുകൊണ്ടുപോവുന്നതു പതിവാണ്.വനാതിർത്തിയിലെ കുറിഞ്ഞിച്ചെടികൾ കടത്തുന്നതും നശിപ്പിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വന നിയമം, വന്യജീവി സംരക്ഷണ നിയമങ്ങൾ പ്രകാരം കുറ്റക്കാർക്കെതിരെ കേസെടുക്കാം.
നീലക്കുറിഞ്ഞി കടത്തിയാൽ മൂന്നുമുതൽ അഞ്ചു വർഷംവരെ തടവും പിഴയും ലഭിക്കും.വനം വികസന കോർപറേഷന്റെ കീഴിലാണ് കൊളുക്കുമലയിലെ പുൽമേടുകളും ചോലവനങ്ങളും. ടൂറിസം പദ്ധതികളുടെ ചുമതലയും അവർക്കാണ്.
Post Your Comments