തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് നാലരലക്ഷം രൂപ തട്ടി. ബാങ്ക് മാനേജരെന്ന വ്യാജേന ഒ.ടി.പി നമ്പര്‍ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. 3 ദിവസം കൊണ്ടാണ് 4.5 ലക്ഷം രൂപ 15 തവണയായി പിന്‍വലിച്ചത്. കഴിഞ്ഞ 21നാണ് എസ്ബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ഒടിപി ചോദിച്ച് ഡോക്ടര്‍ക്ക് ഫോണ്‍ വന്നത്. നമ്പര്‍ പറഞ്ഞതോടെ 50000 രൂപ നഷ്ടമായി. തുടര്‍ന്ന് ഡോക്ടര്‍ ബാങ്കിലെത്തി പരാതി നല്‍കിയെങ്കിലും അടുത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ഇടപാടിലൂടെ ബാക്കി പണം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന പോങ്ങുംമൂട് സ്വദേശിയായ ഡോക്ടര്‍ വിമല പൊലീസില്‍ പരാതി നല്‍കി. ജാര്‍ഖണ്ഡിലെ നമ്പറില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്ന് പൊലീസ് കണ്ടെത്തി.
Post Your Comments