Latest NewsInternational

വിമാനത്തിന് പുറകെ ഓടി വൈകിയെത്തിയ യാത്രക്കാരന്‍; കാട്ടിക്കൂട്ടിയത് വന്‍ പുകില്

വിമാനം പൊങ്ങുന്നത് കണ്ട യാത്രക്കാരൻ വിമാനത്താവളത്തിന്‍റെ വാതില്‍ തകര്‍ത്ത് റണ്‍വേയിലേക്ക്

ഡബ്ലിന്‍: വൈകിയെത്തിയ യാത്രക്കാരന്‍ വിമാനം റണ്‍വേയില്‍നിന്ന് പുറപ്പെട്ടത് കണ്ട് വിമാനത്തിന് പുറകേയോടി. വൻ പുകിലാണ് ഇയാൾ വിമാനത്താവളത്തിൽ കാണിച്ചുകൂട്ടിയത്. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
വിമാനം പൊങ്ങുന്നത് കണ്ട യാത്രക്കാരൻ വിമാനത്താവളത്തിന്‍റെ വാതില്‍ തകര്‍ത്ത് റണ്‍വേയിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. ആംസ്റ്റര്‍ഡാമിലേക്ക് പോകാനുള്ള വിമാനത്തിലായിരുന്നു ഇയാള്‍ക്ക് കയറേണ്ടിയിരുന്നത് ഇയാളെ തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ തട്ടിമാറ്റിക്കൊണ്ടായിരുന്നു ഇയാൾ റണ്‍വേയിലേക്ക് കടന്നത്. ഇയാൾക്കെതിരെ വിമാനത്താവളത്തിന്‍റെ വാതില്‍ തകര്‍ത്തതിനും, അതിക്രമിച്ച്‌ കയറിയതിനും പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button