ജനങ്ങളെ ആശങ്കയിലാഴ്ത്തി കുരുട്ടായി മലയിൽ വിള്ളൽ രൂപപ്പെട്ടു, ഏകദേശം ഒന്നര കിലോമീറ്റർ വരുന്നതാണ് വിള്ളൽ. കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികളാണു വിള്ളൽ കണ്ടത്. പായിപ്ര പഞ്ചായത്തിൽ അവശേഷിക്കുന്ന അപൂർവം മലകളിലൊന്നാണ് കുരുട്ടായി. തുടർച്ചയായി പെയ്ത മഴയെ തുടർന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങിയുണ്ടായതാണു വിള്ളലെന്നാണു പരിശോധനയ്ക്കെത്തിയ റവന്യു ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കുരുടായി മലയുടെ അടുത്തായി പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനവും വിള്ളലിന് കാരണമാകുന്നുണ്ടെന്നും യ ശക്തമായ മഴയിൽ അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Post Your Comments