മാള: ലീവിലായിരുന്ന പോസ്റ്റുമാൻ ഡ്യൂട്ടിയിൽ പ്രവേശിച്ചതിന് ഇടിക്കട്ട കൊണ്ട് പോസ്റ്റ് മാസ്റ്റർ മർദ്ദിച്ചതായി പരാതി. പോസ്റ്റ്മാൻ ഗുരുതരാവസ്ഥയിൽ മുളങ്കുന്നത്തു കാവ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. ഈ സംഭവം പുറം ലോകത്തെ അറിയിച്ചത് പോസ്റ്റ് മാന്റെ മകൾ തന്നേയാണ്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അനുശ്രീ എന്ന കുട്ടി തന്റെ അച്ഛന് സംഭവിച്ച ദുരന്തം ലോകത്തെ അറിയിച്ചത്.
അനുശ്രീയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
എല്ലാ സുഹൃത്തുക്കളും ദയവായി മുഴുവൻ വായിക്കുക പരമാവധി ഷെയർ ചെയ്യൂ… ഈ പോസ്റ്റ് എഴുതാൻ വൈകിപ്പോയി. കാരണം ഒരു മകളെന്ന നിലയിൽ എന്റെ അച്ഛന് വേണ്ടി ഏറ്റവും കൂടുതൽ നെട്ടോട്ടമോടേണ്ടി വന്ന ഒരു ദിവസമായിരുന്നു ഇന്ന്.
എന്റെ അച്ഛൻ മാള പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ആണ്. 25 വർഷത്തെ സർവീസ് ജീവിതത്തിനിടയിൽ യാതൊരു വിധത്തിലുള്ള പേരുദോഷവും കേൾപ്പിക്കാത്ത വ്യക്തിയാണ് അദ്ധേഹം.
ശാരീരിക ബുദ്ധിമുട്ടുകൾ കാരണം 3 ദിവസത്തെ അവധി എടുത്തു, പകരം ജോലിക്കു വരുന്ന ആൾ ഇന്നു വരില്ല എന്നറിയിച്ചതിനാൽ അച്ഛൻ ഇന്നു ജോലിയിയിൽ തിരികെ പ്രവേശിക്കാൻ ചെന്നു. കത്ത് സോർട്ട് ചെയ്തു കൊണ്ടിരുന്ന എന്റെ അച്ഛനെ, പോസ്റ്റ് മാസ്റ്റർ ആയിരിക്കുന്ന “ശ്യാം കുമാർ” എന്ന വ്യക്തി “ലീവിലുള്ള നീയെന്തിനാടാ ഇവിടെ വന്നത് ഇറങ്ങിപ്പോടാ” എന്നു പറഞ്ഞ് കയ്യിൽ കരുതിയിരുന്ന ഇടിക്കട്ട കൊണ്ട് തലക്കു പിറകിൽ ഇടിച്ചു. പിന്നെ മുഖത്ത് അതിക്രൂരമായി തലങ്ങുo വിലങ്ങും ഇടിച്ചു. നിലത്തു വീണ അച്ഛനെ ചവിട്ടിതൊഴിച്ചു. അബോധാവസ്തയിലായ അച്ഛനെ സഹപ്രവർത്തകൻ മാള ഗവ. ആശുപത്രിയിൽ എത്തിച്ചു. പോലീസ് മൊഴി എടുത്തിട്ടുണ്ട്.
മാള വിഷൻ ചാനൽ വിശദമായി വീഡിയോ എടുത്തിരുന്നു. മാളയിലെ ഡോക്ടർമാർ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ഞങ്ങളിപ്പോൾ ഇവിടെയാണ്. മൂക്കിന്റെ എല്ല് തകർന്നിട്ടുണ്ട്… മറ്റു ടെസ്റ്റുകളുടെ റിസൾട്ടിനായി കാത്തിരിക്കുകയാണ് ഞങ്ങൾ….ഇതിനിടയിൽ സംഭവിച്ചത്, മാള വിഷനിലും TCV യിലും വാർത്ത വളച്ചൊടിച്ച് പ്രക്ഷേപണം ചെയ്തു… വർഷങ്ങളായി മദ്യം കഴിക്കാത്ത എന്റെ അച്ഛൻ മദ്യപിച്ച് വന്നതിനാൽ പോസ്റ്റ് മാസ്റ്റർ കൈകാര്യം ചെയ്തു എന്ന നിലയിലാക്കി…. ഒരു ജേണലിസം വിദ്യാർത്ഥിനി എന്ന നിലയിലും ചെറിയ രീതിയിൽ മുൻപേ പത്രപ്രർത്തന പരിചയം ഉള്ള നിലയിലും മാധ്യമ ധർമ്മം എന്താണെന്ന് അത്യാവശ്യം അറിയാം, Paid news സ്വീകരിക്കുന്ന ഇവരെപ്പോലെ അധപതിച്ചവരെ എന്താണു വിളിക്കേണ്ടത്?
ഒരു പൊതു സ്ഥാപനത്തിൽ ഡ്യൂട്ടി സമയത്ത് സഹപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്യാമിന് ധൈര്യം കൊടുത്ത ഘടകം എന്താണ്?
എല്ലാവരും എന്റെ അച്ഛന്റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കില്ലേ…
Post Your Comments