പത്തനംതിട്ട: സുപ്രീം കോടതി വിധിയെ മാനിച്ച് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രായഭേദമന്യേ സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. വിധിപ്പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് സുപ്രീം കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് അദ്ദേഹം അറിയിച്ചു.
ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന വാദപ്രതിവാദങ്ങളുടെ അവസാനം സുപ്രീം കോടതി കൈക്കൊണ്ട സുപ്രധാന തീരുമാനമാണിത്. വിധി ബോര്‍ഡിന്റെ നിലപാടിന് വിരുദ്ധമാണെങ്കിലും അംഗീകരിക്കുന്നു. തന്ത്രിയുടേയും പന്തളം രാജകുടുംബത്തിന്റെയും അഭിപ്രായം ആരാഞ്ഞതിന് ശേഷം സര്‍ക്കാരുമായി ആലോചിച്ച് നടപടികള്‍ കൈക്കൊള്ളുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
Post Your Comments