Latest NewsKerala

ബിഗ് ബോസിലെ വിജയിയെ പ്രഖ്യാപിച്ച ആര്യയ്ക്ക് സൈബര്‍ പൊങ്കാല

ചില ഫേക്ക് ഐ ഡിയിൽ നിന്ന് സൈബര്‍ ആക്രമണങ്ങളുണ്ടാകുകയായിരുന്നുവെന്നും ആര്യ പറയുന്നു.

ബിഗ് ബോസില്‍ ആര് വിജയിയാകുമെന്നതിനെക്കുറിച്ച്‌ അഭിപ്രായം തുറന്നടിച്ചതിന് പേരില്‍ തന്റെ നേര്‍ക്ക് കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന പരാതിയുമായി നടിയും അവതാരകയുമായ ആര്യ. തന്നോട് അഭിപ്രായം ചോദിച്ചതിനാലാണ് സാബു ജയിക്കുമെന്ന് താന്‍ അഭിപ്രായം പറഞ്ഞതെന്നും ഇതിനെ തുടര്‍ന്ന് തന്റെ നേര്‍ക്ക് പേളി മാണിയുടെ ആരാധകരെന്നവകാശപ്പെട്ട ചില ഫേക്ക് ഐ ഡിയിൽ നിന്ന് സൈബര്‍ ആക്രമണങ്ങളുണ്ടാകുകയായിരുന്നുവെന്നും ആര്യ പറയുന്നു.

ആര്യക്ക് പേളി മാണിയോട് അസൂയയാണെന്നും അവരുടെ സാമൂഹ്യ അംഗീകാരം തകര്‍ക്കാനും വേണ്ടിയാണ് ശ്രമിക്കുന്നതെന്നും പറഞ്ഞാണ് പല കമന്റുകളും. സൈബര്‍ ആക്രമണം നടത്തുന്ന പല അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളാണെന്നും ആര്യ പറഞ്ഞു.

അതെ സമയം ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് അവസാനിക്കാൻ വെറും നാല് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ അപ്രതീക്ഷിത പുറത്താക്കൽ. അവസാന ഘട്ടങ്ങളിൽ എലിമിനേഷനിലെത്താതെ രക്ഷപെട്ട അദിതി റായ് ആണ് ഇന്നലെ രാത്രി അപ്രതീക്ഷിതമായി എലിമിനേറ്റ് ആയത്.

അതേസമയം, ഇതുവരെ ബാര്‍ക് റേറ്റിംഗിലെ ആദ്യ അഞ്ചിലിടം നേടാന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല. ഏഷ്യാനെറ്റിലെ തന്നെ സീരിയലുകളായ വാനമ്പാടി, നീലക്കുയില്‍, കസ്തൂരിമാന്‍, കറുത്തമുത്ത്, സീതാകല്ല്യാണം എന്നിവയ്ക്കാണ് യഥാക്രമം അഞ്ചു സ്ഥാനങ്ങളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button