KeralaLatest News

കുരുട്ടായി മലയില്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ വിള്ളൽ: ആശങ്കയോടെ നാട്ടുകാർ

. സമീപ പ്രദേശങ്ങളിലുള്ള മലകളിലെ ക്വാറികളുടെ പ്രവര്‍ത്തനവും മലയുടെ നിലനില്‍പിനു ഭീഷണിയായിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു

മൂവാറ്റുപുഴ : കേരളം പ്രളയക്കെടുതിക്ക് ശേഷവും പല തരത്തിലുള്ള നാശനഷ്ടങ്ങള്‍ക്ക് സാക്ഷിയായിരുന്നു. കേരളത്തിലെ പലഭാഗത്തും മണ്ണിടിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായ ഭാഗങ്ങള്‍ ഇപ്പോഴും പഴയ നിലയിലേക്ക് എത്തിയിട്ടില്ല. അതിനിടയിലാണ് മൂവാറ്റുപുഴയില്‍ നിന്നും ഏറെ ഭീതികരമായ വാര്‍ത്ത പുറത്ത് വരുന്നത്. തൃക്കളത്തൂര്‍ കുരുട്ടായി മലയില്‍ രൂപപ്പെട്ട നീളന്‍ വിള്ളലാണ് പ്രദേശവാസികളെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്.

ഒന്നര കിലോമീറ്ററിലധികം നീളത്തിലാണ് ഇത് രൂപപ്പെട്ടിരിക്കുന്നത്.പായിപ്ര പഞ്ചായത്തില്‍ അവശേഷിക്കുന്ന അപൂര്‍വം മലകളിലൊന്നാണ് കുരുട്ടായി. ഈ ഭാഗത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികളാണു വിള്ളല്‍ കണ്ടത്. സമീപ പ്രദേശങ്ങളിലുള്ള മലകളിലെ ക്വാറികളുടെ പ്രവര്‍ത്തനവും മലയുടെ നിലനില്‍പിനു ഭീഷണിയായിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. എന്നാൽ തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങിയുണ്ടായതാണു വിള്ളലെന്നാണു പരിശോധനയ്‌ക്കെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നത്.

തുലാമഴ ശക്തമായാല്‍ മലയുടെ സ്ഥിതി അപകടകരമാകുമെന്ന ആശങ്കയിലാണു നാട്ടുകാര്‍. വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനു പഞ്ചായത്ത് അധികൃതര്‍ കത്തു നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button