കൊച്ചി : സ്കൂളുകളിൽ സിസിടിവി ക്യാമറകൾ പാടില്ലെന്ന് സർക്കാർ ഉത്തരവിനുള്ള സ്റ്റേ തുടരും. സർക്കാരിന് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി സാവകാശം അനുവദിച്ചു. കേസ് ഒക്ടോബർ 22 ന് പരിഗണക്കും. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും സുരക്ഷയ്ക്കായാണ് ക്യാമ്പസിൽ സിസിടിവിവച്ചിട്ടുള്ളതെന്നു കാണിച്ചു വിവിധ സ്കൂൾ മാനേജർമാർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.
സ്കൂൾ ക്യാമ്പസിൽ സിസിടിവി വെക്കുന്നത് കുട്ടികളെ ബാധിക്കുമെന്ന് കാണിച്ച് 2017 സെപ്റ്റംബറിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ അധികൃതർ ഉത്തരവ് ഇറക്കിയെങ്കിലും സ്കൂൾ അധികൃതരുടെ എതിർപ്പുമൂലം നടപ്പാക്കാൻ നിർബന്ധമില്ല. എന്നാൽ മുൻവർഷത്തെ ഉത്തരവ് നടപ്പാക്കണമെന്ന് കാണിച്ച് ഈ വർഷം നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് ഹർജികൾ.
Post Your Comments