ചെന്നൈ : ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറിയില്ലാത്തതിനാല്‍ വിവാഹം കഴിഞ്ഞ് പിറ്റേദിവസം വധു പിണങ്ങിപ്പോയി. ഇതേതുടര്‍ന്ന് മനോവിഷമത്താല്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സേലം ജില്ലയിലെ ഓമംഗലത്താണ് സംഭവം. പ്രണയിച്ചു വിവാഹം കഴിച്ച ദീപ ഭര്‍ത്താവിന്റ വീട്ടില്‍ എത്തിയപ്പോഴാണ് അവിടെ ശുചിമുറിയില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് പിറ്റേദിവസം തന്നെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിപ്പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തിരികെ വരാന്‍ നിരവധി തവണ ഭര്‍ത്താവ് നിര്‍ബന്ധിച്ചിട്ടും ഭാര്യ വരാന്‍ കൂട്ടാക്കിയില്ല. ഇതില്‍ മനംനൊന്തു ഭര്‍ത്താവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സേലത്തു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചെല്ലദുരൈ (30) ആണു മരിച്ചത്.
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ദീപയും ചെല്ലുദുരയും രജിസ്റ്റര്‍ വിവാഹം ചെയ്തത്. ചെല്ലദുരൈയുടെ വീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിചെങ്കിലും പിന്നീട് ദീപയെ സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായി. എന്നാല്‍ വിവാഹം കഴിഞ്ഞെത്തിയതോടെയാണ് ചെല്ലദുരൈയുടെ വീട്ടില്‍ ശുചിമുറിയില്ലെന്നു ദൂപ മനസ്സിലാക്കിയത്. തുടര്‍ന്ന് വിവാഹത്തിന്റെ പിറ്റേദിവസം സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. ശുചിമുറി നിര്‍മിച്ചതിനു ശേഷം തന്നെ തിരികെ വിളിച്ചാല്‍ മതിയെന്നറിയിച്ചാണു ദീപ മടങ്ങിയത്.
ദീപയുടെ വീട്ടിലെത്തിയ ചെല്ലദുരൈ ദീപയോട് തിരികെ വരാന്‍ ഒട്ടേറെ തവണ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ദീപ തിരിച്ചുവരാന്‍ തയാറായില്ല. എന്നാല്‍ ശുചിമുറി നിര്‍മ്മിക്കുന്നതിന് ഇയാള്‍ നാട്ടുകാരില്‍ നിന്ന് പണം കടം ചോദിച്ചെങ്കിലും അതും ലഭിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Post Your Comments