ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് അവസരം തുറക്കുമെന്ന് അരുൺ ജെയ്റ്റ്ലി. വ്യാപാര യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമേല്‍പ്പിക്കുമെങ്കിലും ഇന്ത്യയ്ക്കിത് വ്യാപാരവും ഉത്പാദനം വര്‍ധിപ്പിക്കാനുള്ള അവസരമാണെന്നും പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ വാര്‍ഷിക പരിപാടിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
വെല്ലുവിളികള്‍ എന്നും നിലനില്‍ക്കില്ല. വരും വര്‍ഷങ്ങളില്‍ വരാനിരിക്കുന്നത് ഇന്ത്യക്ക് വലിയ വളര്‍ച്ചയാണ്. വെല്ലുവിളികള്‍ അവസരമാകുന്നതിന് നാം സ്ഥിതിഗതികള്‍ സസൂക്ഷ്മം വീക്ഷിക്കേണ്ടതുണ്ട്. ആഗോള തലത്തില്‍ എണ്ണ വില ഉയരുന്നത് ആഭ്യന്തര ഉത്പാദനത്തിന് വെല്ലുവിളി ഉയര്‍ത്തുമെങ്കിലും ഭാവിയില്‍ ഇന്ത്യക്ക് വളര്‍ച്ചയുടെ കഥ പറയാന്‍ കഴിയുമെന്നും അരുൺ ജെയ്റ്റ്ലി പറയുകയുണ്ടായി.
Post Your Comments