മെലിഞ്ഞ കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് എെക്യരാഷ്ട്രസഭ. വേള്‍ഡ് ഹംഗര്‍ ഇന്‍ഡക്സ് എന്ന യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രാജ്യത്ത് 25 ശതമാനത്തോളം കുട്ടികളിൽ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു
ശിശുക്കള്‍, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍, സ്കൂള്‍ പ്രായത്തിലുള്ളവര്‍, കൗമാരക്കാര്‍, സ്ത്രീകള്‍ എന്നിവരുടെ ആരോഗ്യകാര്യത്തില്‍ രാജ്യം കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് യു.എന്‍ നിര്‍ദ്ദേശിച്ചു. 15 വയസിനും 49 വയസിനും ഇടയില്‍ ഉള്ള സ്ത്രീകളില്‍ വിളര്‍ച്ച പിടിമുറുക്കിയിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍ കാലത്തേവെച്ച് തട്ടിച്ചു നോക്കുമ്പോള്‍ പട്ടിണി അനുഭവിക്കുന്നവരുടെ തോത് ഏറിയിരിക്കുന്നതായും യു.എന്‍. റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം ലോകത്തില്‍ എട്ടുപേരില്‍ ഒരാള്‍ക്ക് അമിതവണ്ണമെന്ന അസുഖമുള്ളവരാണ്. ഇത് ഏറ്റവും വര്‍ദ്ധിച്ച് കാണുന്നത് നോര്‍ത്ത് അമേരിക്കയിലാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത്രയും വര്‍ദ്ധിച്ച തോതില്‍ ഇല്ലെങ്കിലും ക്രമാതീതമായി അമിതവണ്ണമേറിയവരുടെ എണ്ണം വളരെ കൂടുതലാണെന്ന് യു.എന്‍ റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കയില്‍ 39 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളില്‍ 55 ശതമാനവും വളര്‍ച്ച മുരടിച്ച കുട്ടികളാണ്. ഇത് ഏറ്റവും കൂടുതല്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ്. 5 വയസുളള കുട്ടികളില്‍ 10 പേരില്‍ 5 പേരും ശരീരശോഷണം സംഭവിച്ചവരാണെന്ന് റിപ്പോര്‍ട്ടുകളില്‍ യു.എന്‍ വ്യക്തമാക്കിയിരിക്കുന്നു.
Post Your Comments