Latest NewsHealth & Fitness

പല്ല് ഭംഗിയായിരിക്കാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ് !

ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക

പ്രായമേറുന്തോറും സുന്ദരമായ പല്ലിന്റെ ഭംഗി നഷ്ടപ്പെടുന്നതിന്റെ വിഷമം പലർക്കും സഹിക്കാൻ കഴിയുന്നതല്ല. പല്ലിന്റെ ആരോഗ്യം രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയത് കൊണ്ടു മാത്രമായില്ല. പല്ലിന്റെ ആരോ​ഗ്യത്തിനും സൗന്ദര്യത്തിനും ഭക്ഷണം കൂടി ശ്രദ്ധിക്കണം. പല്ലിന്റെ ആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.

ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ആസിഡിന്റെ അംശം കൂടുതലുള്ള ചോക്ലേറ്റുകള്‍ കഴിക്കുന്നതിലൂടെ പല്ലിന് പ്‌ളേക്ക് രൂപപ്പെടാനും കേടുവരാനും സാധ്യതയേറെയാണ്. ചോക്ലേറ്റുകള്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക.

കാപ്പി കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. കാപ്പി കുടിക്കുന്നത് പല്ലിന് കൂടുതൽ ദോഷം ചെയ്യും. അമിതമായ അളവില്‍ മധുരംചേര്‍ത്ത കാപ്പി കുടിക്കുന്നവരുടെ പല്ലുകൾ പെട്ടെന്ന് ​ദ്രവിക്കാൻ സാധ്യതയുണ്ട്. കാപ്പി കുടിച്ചശേഷം ശരിയായി വായ് കഴുകുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ പല്ലിനു കറ പിടിക്കുവാനും പോട് വരുവാനുമുള്ള സാധ്യത ഏറെയാണ്.

പല്ലിന്റെ ആരോ​ഗ്യത്തെ പ്രധാനമായി ബാധിക്കുന്ന ഒന്നാണ് സോഫ്റ്റ് ഡ്രിങ്ക്സ്. സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നതിലൂടെ പല്ലില്‍ കറ പിടിക്കാനും ഇനാമല്‍ ആവരണം നശിക്കാനുമുള്ള സാധ്യത ഏറെയാണ്. ഉരുളക്കിഴങ്ങു പൊരിച്ചു ഫ്രഞ്ച് ഫ്രെെസ് പോലുള്ളവ കഴിക്കുമ്പോൾ ശരീരഭാരം വര്‍ധിക്കുന്നത് മാത്രമല്ല അതോടൊപ്പം പല്ലിനു കേടുവരികയും ചെയ്യുന്നു. ഉരുളക്കിഴങ്ങില്‍ അന്നജം പഞ്ചസാരയായി മാറുകയും പല്ലിനടിയില്‍ പറ്റിയിരുന്നു പ്‌ളേക്ക് രൂപപ്പെടുകയും ചെയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button