നാഗ്പൂര്‍•നഗരത്തില്‍ മസാജ് പാര്‍ലറിന്റെ മറവില്പ്രവര്ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ നാഗ്പൂര്‍ പോലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് പിടികൂടി. 27 കാരിയായ യുവതിയാ രക്ഷപ്പെടുത്തിയ പോലീസ് മസാജ് പാര്‍ലറിന്റെ നടത്തിപ്പുകാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
തനുജ ബഗ്ദേ (40) ചന്ദ എന്ന നകു ഖര്‍പഡെ (25) എന്നിവരെയാണ് അനശ്യാസ്യം തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 10,000 രൂപ പ്രതിമാസം നല്‍കിയാണ് സംഘം സലൂണ്‍ വാടകയ്ക്ക് എടുത്തിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
2017ല്‍ ചന്ദയെ പെണ്‍വാണിഭ സംഘത്തില്‍ നിന്ന് പോലീസ് രക്ഷപ്പെടുത്തിയിരുന്നതാണ്. എന്നാല്‍ അവരിപ്പോള്‍ എജന്റ് ആയി മാറിയതായി പോലീസ് പറഞ്ഞു.
അടുത്തിടെ, നഗരത്തില്‍ നിന്ന് നിരവധി പെണ്‍വാണിഭ സംഘങ്ങളെ പോലീസ് പിടികൂടിയിരുന്നു.
Post Your Comments