Latest NewsIndia

പ്രധാനമന്ത്രിയും കോൾ മുറിയൽ നേരിട്ടു ; അടിയന്തിര പരിഹാരമുണ്ടാക്കാന്‍ നിർദ്ദേശം

ഡൽഹി : പ്രധാനമന്ത്രിയും കോൾ മുറിയൽ നേരിട്ടു (കോള്‍ ഡ്രോപ്). തുടര്‍ന്ന് ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ടെലിക്കോം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഡൽഹി വിമാനത്താവളത്തില്‍ നിന്നും ഒദ്യോഗിക വസതിയിലേക്കുള്ള യാത്രക്കിടെ നിരവധി തവണ പ്രധാനമന്ത്രി ഫോൺ സംഭാഷണം മുറിയപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

കോള്‍ ഡ്രോപ്പ് പ്രശ്നം പരിഹരിക്കാത്ത സേവനദാതാക്കള്‍ക്ക് പിഴ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി യോഗത്തില്‍ സംസാരിച്ചതായി സൂചനകളുണ്ട്. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനം ഉറപ്പുവരുത്തണമെന്നും പ്രശ്നം അടിയന്തിരമായ പരിഹരിക്കണമെന്നും അതിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെ 60 ശതമാനം മൊബൈൽ ഫോൺ ഉപഭോക്താക്കളും ഈ പ്രശ്നം നേരിടുന്നുണ്ടെന്ന് കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button