ടെഹ്റാന്: ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഇറാന്. ഗതാഗതം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും മികച്ച സഹകരണമാണെന്നും ഇറാനില്‍നിന്നുള്ള സാമ്പത്തിക സഹകരണവും എണ്ണ ഇറക്കുമതിയും തുടരുമെന്നും ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു.
ഇന്ത്യയുടെ വിശ്വസനീയമായ ഊര്‍ജ സ്രോതസാണ് ഇറാനെന്നും സാമ്പത്തിക സഹകരണത്തിനു പുറമേ കൂടുതല്‍ മേഖലയിലേക്ക് ഉഭയകക്ഷി ബന്ധങ്ങള്‍ വിപുലപ്പെടുത്താന്‍ താത്പര്യമുണ്ടെന്നും ജാവേദ് സരീഫ് പറഞ്ഞു. ചാബഹറിലെ ഇന്ത്യയുടെ സാന്നിധ്യം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments