അശ്ലീല സൈറ്റുകള്‍ക്കായി ഏറ്റവും കൂടുതല്‍ സമയം ചെലവഴിയ്ക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്.
അശ്ലീല സൈറ്റുകളില്‍ പോണ്‍ വീഡിയോ കാണുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്നുവെന്ന് വിവിധ ഏജന്‍സികള്‍ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015ല്‍ ഒരു പ്രമുഖ അശ്ലീല സൈറ്റ് പുറത്ത് വിട്ട കണക്ക് അനുസരിച്ച് പോണ്‍ വീഡിയോ കാണുന്നവരില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അമേരിക്കയും ഇംഗ്ലണ്ടുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. എന്നാല്‍ അശ്ലീല വീഡിയോ സൈറ്റുകളില്‍ ഇന്ത്യാക്കാരുടെ സെര്‍ച്ചുകളും ഇന്ത്യാക്കാര്‍ പോണ്‍ കാണുന്നതിലെ രീതികളും കേട്ടാല്‍ ആരുമൊന്ന് മൂക്കത്ത് വിരല്‍ വയ്ക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ അശ്ലീല സൈറ്റുകളില്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കീ വേര്‍ഡ് ‘ ഇന്ത്യന്‍ ബാഭി’ എന്നാണ്. ഇന്ത്യന്‍ ബാഭി വിത്ത് ദേവാര്‍ എന്ന കീ വേര്‍ഡും കൂടുതല്‍ പേര്‍ ഉപയോഗിച്ചു.
അശ്ലീല വീഡിയോ കാണുന്ന ഇന്ത്യാക്കാരില്‍ 30 ശതമാനവും സ്ത്രീകളാണെന്നാണ് കണ്ടെത്തല്‍. ആഗോള ശരാശരിയേക്കാള്‍ ഒരല്‍പ്പം മുന്നിലാണ് ഇത്. ഏറ്റവും കൂടുതല്‍ പേര്‍ അശ്ലീല വീഡിയോ കാണുന്ന അമേരിക്കയില്‍ വെറും 23 ശതമാനം സ്ത്രീകളാണ് ഇക്കൂട്ടത്തില്‍ പെടുന്നത്.
അശ്ലീല വീഡിയോ സൈറ്റുകളില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ലെസ്ബിയന്‍ ടൈപ്പിലുള്ള വീഡിയോകളാണ്. ഇക്കാര്യത്തില്‍ അടുത്ത കാലത്ത് വന്‍ വര്‍ദ്ധനവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യാക്കാര്‍ അശ്ലീല സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ കണ്ടത് ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഭിനയിച്ച വീഡിയോകളാണ്. അതായത് ഇന്ത്യാക്കാരുടെ ഫേവറിറ്റാണ് സണ്ണി ലിയോണ്‍ എന്ന് അര്‍ത്ഥം. തൊട്ടുപിന്നില്‍ ലെബനീസ് പോണ്‍ നടി മിയാ ഖലീഫയും ഇടം നേടിയിട്ടുണ്ട്.
അശ്ലീല സൈറ്റുകളില്‍ ഇന്ത്യാക്കാര്‍ സ്വവര്‍ഗ വീഡിയോകള്‍ തിരഞ്ഞതില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2013ല്‍ സ്വവര്‍ഗരതി കുറ്റകരമാക്കിയ കോടതി വിധിക്ക് ശേഷമാണ് ഇതുണ്ടായത്. 213 ശതമാനത്തോളമാണ് ഇക്കാര്യത്തില്‍ വര്‍ദ്ധനവുണ്ടായത്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കിയതോടെ ഇക്കാര്യത്തില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
സാധാരണ ദിവസങ്ങളേക്കാള്‍ അവധി ദിവസങ്ങളില്‍ ആളുകള്‍ അശ്ലീല സൈറ്റുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015ല്‍ ഒരു പ്രമുഖ അശ്ലീല വെബ്‌സൈറ്റ് പുറത്തിറക്കിയ കണക്ക് പ്രകാരം രക്ഷാബന്ധന്‍ ദിവസം കാഴ്ചക്കാരുടെ എണ്ണത്തില്‍ രണ്ട് ശതമാനം വര്‍ദ്ധനവുണ്ടായി. സ്വാതന്ത്ര്യദിനത്തില്‍ 5.8 ശതമാനവും റിപ്പബ്ലിക് ഡേയില്‍ 2.6 ശതമാനവും ചെറിയ പെരുന്നാള്‍ ദിവസം 9 ശതമാനവും കാഴ്ചക്കാര്‍ കൂടുതലെത്തി.
Post Your Comments