Latest NewsKerala

ഗാന്ധി ജയന്തി; സംസ്ഥാനത്ത് 36 തടവുകാരെ മോചിപ്പിക്കാന്‍ ശുപാര്‍ശ

ഒരു മാസം മുതല്‍ ഒന്നര വര്‍ഷ കാലയളവില്‍ ഇളവ് വരുത്തിയാണ് തടവുകാരെ വിട്ടയക്കുന്നത്

തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നല്ലനടപ്പുകാരായ 36 തടവുകാരെ നിബന്ധനകള്‍ക്ക് വിധേയമായി മോചിപ്പിക്കണമെന്ന് മന്ത്രിസഭാ ശുപാര്‍ശ ചെയ്തു. സംസ്ഥാനതല ജയില്‍ ഉപദേശകസമിതിയുടെ ശുപാര്‍ശയനുസരിച്ച് മന്ത്രി സഭ ഗവര്‍ണറെ സമീപിക്കാന്‍ തീരുമാനമെടുത്തു. ഒരു മാസം മുതല്‍ ഒന്നര വര്‍ഷ കാലയളവില്‍ ഇളവ് വരുത്തിയാണ് തടവുകാരെ വിട്ടയക്കുന്നത്. ശിക്ഷയില്‍ ഇളവ് വരുത്തി തടവുകാരെ കൂട്ടത്തോടെ മോചിപ്പിക്കാനുള്ള പട്ടിക അനുമതിക്കായി ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് നല്‍കുമെന്നും മന്ത്രി സഭ തീരുമാനമെടുത്തിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 36 തടവുകാര്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button