നെടുങ്കണ്ടം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ട്ടപ്പെട്ട വിദ്യാർഥികൾക്ക് കൈത്താങ്ങായി ഇംഗ്ലണ്ട് സ്വദേശികളായ മാറിക് ജോണും എമ്മ പ്ലെയ്‌സും.
ഇംഗ്ലണ്ടിൽ നിന്നും വിനോദ സഞ്ചാരം ലക്ഷ്യമാക്കി ഇന്ത്യയില്‍ എത്തിയ ഇവര്‍ തന്നാലാകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനോടനുബന്ധിച്ചാണ് പ്രളയത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട പഠനോപകരണങ്ങള്‍ വാങ്ങി തങ്ങള്‍ സഞ്ചരിക്കുന്ന പ്രദേശത്തെ വിദ്യാലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചത്.
വിനോദ സഞ്ചാരം നടത്തുന്നതിനിടെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാങ്ങിയ പഠനോപകരണങ്ങള്‍ തങ്ങള്‍ സഞ്ചരിക്കുന്ന ഓട്ടോറിക്ഷയില്‍ സംഭരിക്കുകയും
കുട്ടികൾക്ക് നൽകുകയും ചെയ്തു. ഇവര്‍ കടന്ന് പോകുന്നയിടങ്ങളിലെ വിവിധ സ്‌കൂളുകള്‍ സന്ദര്‍ശനം നടത്തി. വിദ്യാഭ്യാസ രീതികളെ കുറിച്ച് ചോദിച്ചറിയുകയും ഇവരുടെ ആശയങ്ങള്‍ സ്‌കൂള്‍ കുട്ടികളും അദ്ധ്യാപകരുമായി പങ്കുവക്കുകയും ചെയ്തു.
Post Your Comments