Latest NewsIndia

ആധാറുമായി ആ അമ്മ നിലവിളിയോടെ അലഞ്ഞു, അവസാനം സംഭവിച്ചത്

ആധാര്‍ കാര്‍ഡില്‍ സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ച ദിവസം ഡല്‍ഹിയില്‍ ഒരമ്മ അലമുറയിട്ട് മകന്റെ ആധാറുമായി പരക്കം പായുകയായിരുന്നു. 32 കാരിയായ നസ്മ ഫത്തൂണാണ് മകന്റെ ആധാര്‍ കാര്‍ഡുമായി അവനെ കണ്ടവരുണ്ടോ എന്നന്വേഷിച്ച് നടന്നത്. സംഭവം ഇങ്ങനെ. നസ്മയുടെ മകന്‍ കൂട്ടുകാരന്റെ വീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. അമ്മയോട് പറഞ്ഞതിന് ശേഷമായിരുന്നു കുട്ടി രാവിലെ പുറപ്പെട്ടത്. എന്നാല്‍ ഉച്ചയോടെ കൂട്ടുകാരന്റെ വീട് ഉള്‍പ്പെട്ട കെട്ടിടം ഇടിഞ്ഞ് വീണു.

അവിടേക്കാണ് മകന്‍ പോയതെന്ന് അറിയാവുന്ന അമ്മ കുട്ടിയുടെ ആധാര്‍ കാര്‍ഡുമായി മുറവിളിയോടെ രക്ഷാപ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. കുട്ടി കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയതാകാമെന്ന കണക്കുകൂട്ടലില്‍ തെരച്ചില്‍ തുടര്‍ന്നു. എന്നാല്‍ വൈകുന്നേരം ഏഴ് മണിയോടുകൂടി കുട്ടി തിരികെ വീട്ടിലെത്തി.

അപകടമുണ്ടായ സ്ഥലത്തേക്ക് പോകാനാണ് ഇറങ്ങിയതെന്നും എന്നാല്‍ വഴിയില്‍ വച്ച് മനസ് മാറി മറ്റൊരു കൂട്ടുകാരന്റെ വീട്ടിലേക്ക് പോകുകയായിരുന്നെന്നും അവന്‍ അറിയിച്ചു. മകന് ദുരന്തം പറ്റിയെന്ന് കരുതി നിലവിളിച്ച അമ്മക്ക് അതില്‍പ്പരം ഒരു സന്തോഷമുണ്ടായില്ല. എന്തായാലും നിമിഷ നേരം കൊണ്ടെടുത്ത ഒരു തീരുമാനം കുട്ടിയെ രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണ് ഈ കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button