തൃശ്ശൂര്‍: ഇന്‍ഷ്വറന്‍സ് കമ്പനിയ്ക്ക് മുന്നിലുള്ള അനില്‍ അക്കര എം.എല്‍.എയുടെ പ്രതിഷേധം ഫലം കണ്ടു . വ്യാപാരിയ്ക്ക് പ്രളയാനന്തരം ധനസഹായം നല്‍കാത്തില്‍ പ്രതിഷേധിച്ചാണ് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ അനില്‍ അക്കര എം.എല്‍.എ കുത്തിയിരിപ്പ് സമരം നടത്തിയത്. കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ ബീന മുരളിയും എംഎല്‍എയ്ക്കൊപ്പമുണ്ടായിരുന്നു. പ്രളയത്തിനിടെ നഷ്ടമുണ്ടായ വ്യാപാരിക്ക് ധനസഹായം അനുവദിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
പ്രളയക്കെടുതിക്ക് ഇരയായ തൃശൂരിലെ വ്യാപാരി കെ.ടി.അഗസ്റ്റിന്‍ ധനസഹായം കിട്ടാന്‍ ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഓഫീസ് 40 ദിവസമായി കയറിയിറങ്ങുന്നു. രണ്ടരക്കോടിയാണ് നഷ്ടം. ഇന്‍ഷ്വറന്‍സ് കവറേജ് ഒന്നേക്കാല്‍ കോടി. 22 വര്‍ഷമായി മുടക്കാതെ ഇന്‍ഷ്വറന്‍സ് അടയ്ക്കുന്ന ഉപഭോക്താവണ്് അഗസ്റ്റിന്‍. ഈ ദുരവസ്ഥ തിരിച്ചറിഞ്ഞാണ് അനില്‍ അക്കര എം.എല്‍.എയും ഡപ്യൂട്ടി മേയര്‍ ബീന മുരളിയും കുത്തിയിരിപ്പ് സമരത്തിന് എത്തിയത്.
പ്രതിഷേധത്തിനൊടുവില്‍ ധനസഹായം അനുവദിക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനി അധിക്യതര്‍ പറഞ്ഞു.
Post Your Comments